ഇന്ധന നികുതിയായി കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്തത് 26.5 ലക്ഷം കോടി; ശരാശരി കുടുംബത്തിന് എന്ത് പ്രതിഫലം കിട്ടി: വിമര്‍ശനവുമായി പി ചിദംബരം

ഇന്ധന നികുതിയായി കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്തത് 26.5 ലക്ഷം കോടി; ശരാശരി കുടുംബത്തിന് എന്ത് പ്രതിഫലം കിട്ടി: വിമര്‍ശനവുമായി പി ചിദംബരം

ചെന്നൈ; രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധന വിലക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ട്വിറ്റര്‍ വഴിയായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം.

മോഡി സര്‍ക്കാര്‍ 26.5 ലക്ഷം കോടി രൂപ ഇന്ധന നികുതിയായി പിരിച്ചെടുത്തുവെന്നും ഈ ഭീമമായ തുക നികുതിയായി നല്‍കിയപ്പോള്‍ രാജ്യത്തെ ഒരു ശരാശരി കുടുംബത്തിന് എന്താണ് ലഭിച്ചത് എന്ന് അദ്ദേഹം ജനങ്ങളോട് പറയണമെന്നും ചിദംബരം പറഞ്ഞു.



"മോഡി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തിനിടെ 26,51,919 കോടി രൂപയാണ് ഇന്ധന നികുതിയായി കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്തത്. ഇന്ത്യയില്‍ ഏകദേശം 26 കോടി കുടുംബങ്ങളുണ്ട്. അതായത് ഓരോ കുടുംബത്തില്‍ നിന്നും ശരാശരി 1,00,000 രൂപ ഇന്ധന നികുതിയായി കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്തിട്ടുണ്ട്. നിങ്ങള്‍ നിങ്ങളോട് തന്നെ സ്വയം ചോദിക്കു ഇന്ധന നികുതിയായി ഇത്രയും വലിയ തുക അടച്ചതിന് ഒരു ശരാശരി കുടുംബത്തിന് എന്ത് പ്രതിഫലം ലഭിച്ചു" എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.