തിരുവനന്തപുരം: നോര്‍ക്ക വനിത മിത്ര എന്ന പേരില്‍ നോര്‍ക്ക റൂട്ട്സും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് വനിതാ സംരംഭകര്‍ക്കായി ഒരുക്കുന്ന പുതിയ വായ്‍പാ പദ്ധതിയുടെ ധാരണാപത്രം കൈമാറി.

വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്‍ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള വായ്‍പകളാണ് പദ്ധതിയില്‍ ആവിഷകരിച്ചിരിക്കുന്നത്. നടപ്പു വര്‍ഷം 1000 വായ്പകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനും വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടിയും അറിയിച്ചു.
വനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വര്‍ഷം നോര്‍ക്ക റൂട്ട്സിന്റെ മൂന്നു ശതമാനം സബ്‍സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കില്‍ വനിതാ സംരംഭകര്‍ക്ക് വായ്പ ലഭിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത.
വനിതാ വികസന കോര്‍പ്പറേഷന്റെ www.kswdc.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. നോര്‍ക്ക റൂട്ട്സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോര്‍ക്ക വനിതാ മിത്ര വായ്പകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.