ഭൂമി തര്‍ക്കം: പഞ്ചാബില്‍ കൂട്ടക്കൊല, കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവടക്കം നാല് പേരെ വെടിവെച്ച് കൊന്നു

ഭൂമി തര്‍ക്കം: പഞ്ചാബില്‍ കൂട്ടക്കൊല, കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവടക്കം നാല് പേരെ വെടിവെച്ച് കൊന്നു


ന്യൂഡല്‍ഹി: പഞ്ചാബില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുള്ള തര്‍ക്കം കൂട്ടക്കൊലയില്‍ കലാശിച്ചു. ഗുരുദാസ്പൂരിലെ ഫുല്‍ദാ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാലു പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഫുള്‍ഡ ഗ്രാമത്തിലെ കോണ്‍ഗ്രസ് സര്‍പഞ്ചിന്റെ ഭര്‍ത്താവും ഉള്‍പ്പെടും.

എഎപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ഏറ്റവും വലിയ കൊലപാതകമാണിത്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് എഎപി അധികാരത്തിലേറിയതോടെ നിയമവാഴ്ച തകര്‍ന്നെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകള്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു സംഘത്തിലെ അംഗങ്ങളാണ്. ഒരാള്‍ എതിര്‍ പക്ഷത്തെയും അംഗമാണ്.

വനിതാ സര്‍പഞ്ചിന്റെ ഭര്‍ത്താവ് സുഖ്രാജ് സിംഗ്, കര്‍ഷകത്തൊഴിലാളിയായ നിഷാന്‍ സിംഗ്, പഞ്ചായത്ത് മെമ്പറായ ജെയ്മാല്‍ സിംഗ്എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റൊരാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സുഖ്രാജ് സിംഗിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ആയുധങ്ങളുമായി എത്തിയ സംഘം ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ വെടി വെച്ചെന്നുമാണ് സാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.