തിരുവനന്തപുരം: ഓട്ടോറിക്ഷ മിനിമം ചാര്‍ജ് നിശ്ചയിച്ചത് പുന:പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രാ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ടാക്കിയിരുന്നു. ഇതാണ് വീണ്ടും പഴയ രീതിയിലാക്കുന്നത്. ഇതോടെ യാത്രക്കാര്‍ക്കുള്ള ദുരിതം വീണ്ടും വര്‍ധിക്കും. പുതിയ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് 30 രൂപയാണ്. നേരത്തെ ഇത് 25 രൂപയായിരുന്നു.
സിപിഎം തൊഴിലാളി സംഘടനായ സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് മിനിമം ദൂരത്തില്‍ മാറ്റം വരുത്തിയത്. ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യമന്തിയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി.
ഓട്ടോറിക്ഷകള്‍ക്ക് പുറമേ നാലുചക്ര ഓട്ടോകളുടെ കാര്യത്തിലും കുറഞ്ഞ ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തും. ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന വിഷുവിന് ശേഷം നിലവില്‍ വരുമെന്നാണ് സൂചന. പുതിയ തീരുമാന പ്രകാരം ഓട്ടോറിക്ഷകള്‍ക്ക് ഒന്നര കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയായും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.