അബുദബി: സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചു കടക്കുന്നവർക്ക് മുന്‍ഗണന നല്‍കണമെന്ന് അബുദബി പോലീസ്. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ നിർമ്മിത ബുദ്ധിയുളള റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹാത്തെർ എന്ന പേരിട്ട പുതിയ സംവിധാനം ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കും. നിയമലംഘനം തുടർന്നാല്‍ പിഴ ഈടാക്കും. കാല്‍നടയാത്രക്കാർ സീബ്രാ ക്രോസിംഗിലൂടെ റോഡ് പൂർണമായും മുറിച്ചുകടക്കുന്നതിന് മുന്‍പ് വാഹനം മുന്നോട്ടെടുത്താല്‍ ഈ റഡാർ വാഹനങ്ങളുടെ ചിത്രം പകർത്തും.
പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ ഹാത്തെർ പ്രവർത്തിക്കുക. ആദ്യഘട്ടം വിജയകരമായാല്‍ കൂടുതല്‍ മേഖലകളില്‍ ഹാത്തെർ ഘടിപ്പിക്കും. നിയമലംഘനം ആവർത്തിക്കുന്നവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.