അടുക്കളയിലെ ഏറ്റവും വലിയ തലവേദനയാണ് പാത്രം കഴുകല്‍. ചെയ്താലും ചെയ്താലും തീരാത്തത് എന്ന് സ്ഥിരം പഴികേള്‍ക്കുന്ന ജോലി. രാവിലെ മുതല്‍ രാത്രി വരെ ഉപയോഗിക്കുന്ന പ്ലേറ്റ് മുതല്‍ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്ന പാത്രങ്ങള്‍ വരെ ഓരോ തവണയും കഴുകേണ്ടി വരും. ഇത് വലിയ തലവേദന തന്നെയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാത്രം കഴുകുന്ന പരിപാടി വളരെ എളുപ്പത്തില്‍ ചെയ്യാം.
അതിന് ആദ്യം ചെയ്യേണ്ടത് കഴുകാനുള്ള മുഴുവന്‍ പാത്രങ്ങളും സിങ്കിനുള്ളില്‍ എടുത്തിടരുത് എന്നതാണ്. ഇത് പാത്രങ്ങള്‍ കുമിഞ്ഞു കൂടി ഇടം ഇല്ലാതാക്കും. വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് സിങ്ക്. വിനാഗിരി, ബേക്കിംഗ് സോഡ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ ഇതില്‍ ഇതു വേണമെങ്കിലും സിങ്കില്‍ ഒഴിച്ച് ഉരച്ചു കഴുകിയാല്‍ സിങ്ക് മിന്നിതിളങ്ങും. ഒപ്പം ദുര്‍ഗന്ധവും മാറും.
ലാക്ടിക് ആസിഡ് അടങ്ങിയ സോപ്പ് തിരഞ്ഞെടുത്താല്‍ പാത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം. ലൗറാമൈന്‍ ഓക്സൈഡ് അടങ്ങിയ സോപ്പുകള്‍ വഴുവഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. പാത്രങ്ങള്‍ എളുപ്പം കഴുകാന്‍ ഉള്ള മറ്റൊരു തന്ത്രമാണ് ഭക്ഷണം കഴിച്ച ശേഷം അല്‍പസമയം പാത്രം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴുകുക എന്നത്.
കൂടാതെ അടി കരിഞ്ഞ് പിടിച്ച പാത്രങ്ങള്‍ രാത്രിയില്‍ ഉപ്പ് വെള്ളത്തില്‍ മുക്കി വയ്ക്കുക. പിന്നീട് വെള്ളം ചൂടാക്കി ഒഴിച്ച് കഴുകിയാല്‍ പാത്രം എളുപ്പം വൃത്തിയാവും. അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ അല്ലെങ്കില്‍ ടേബിള്‍ സ്പൂണ്‍ ബ്ലീച്ച് ചേര്‍ത്ത വെള്ളത്തില്‍ പാത്രം മുക്കി വയ്ക്കുക. ഡിഷ് സ്പോഞ്ച് വൃത്തിയാക്കാനും സിങ്ക് കഴുകാനും ഈ വെള്ളം ഉപയോഗിക്കാം. നല്ല ശക്തിയായി വെള്ളം ഒഴിച്ച് കഴുകിയാല്‍ പാത്രങ്ങള്‍ വേഗം വൃത്തിയാകും. നേര്‍ത്ത ജലപ്രവാഹമുള്ള പൈപ്പിന് ചുവട്ടില്‍ പിടിച്ചു കഴുകിയാല്‍ സമയം ധാരാളം എടുക്കും. മാത്രമല്ല നല്ലയിനം സ്‌ക്രബ് വേണം പാത്രം കഴുകാന്‍ ഉപയോഗിക്കാന്‍. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.