ഈദിന് നാട്ടിലേക്ക് പറക്കാന്‍ ചെലവേറും

ഈദിന് നാട്ടിലേക്ക് പറക്കാന്‍ ചെലവേറും

ദുബായ്: ഈദ് ദിനങ്ങളില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വർദ്ധനവുണ്ടായേക്കുമെന്ന് സൂചന. കോവിഡ് സാഹചര്യം മാറിയതും വിവിധ രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും യാത്രകള്‍ പൂ‍ർണതോതിലാകുന്നതിന് സഹായകരമായി.

പ്രമുഖ യാത്ര വെബ് സൈറ്റായ മുസാഫിർ തെരഞ്ഞെടുത്ത , ഈദ് അവധി ദിനങ്ങളില്‍ ജനങ്ങള്‍ യാത്രപോകാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം യൂറോപ്പ് യാത്ര ലക്ഷ്യമിട്ട് ഷെന്‍ഗന്‍ വിസയ്ക്ക് അപേക്ഷിച്ച യുഎഇ താമസക്കാ‍ർക്ക് അപോയ്മന്‍റ് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. 

അതേസമയം ജോർജ്ജിയ, അർമേനിയ, സെർബിയ എന്നിവിടങ്ങളിലെത്തുന്ന യുഎഇ താമസവിസക്കാർക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കുന്നുണ്ട്. ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെ ഈദ് അവധി ദിനങ്ങളാകുമെന്നാണ് കണക്കുകൂട്ടല്‍. 

ഇന്ത്യയുള്‍പ്പടെയുളള ഇടങ്ങളിലേക്ക് ഈദ് അവധി ദിനങ്ങളോട് അനുബന്ധിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ 20 -30 ശതമാനം വരെ ടിക്കറ്റ് നിരക്ക് വർദ്ധനയുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ നല്‍കുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.