തിരുവനന്തപുരം: ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്‌ആര്‍ടിസിക്ക് ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം 2000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഡിസംബറിലെ ഡീസല്‍ വിലയുമായി തട്ടിച്ച് നോക്കിയാല്‍ 38 രൂപയാണ് വിത്യാസം. അങ്ങനെ വരുമ്പോഴാണ് 40 കോടിയുടെ അധിക ചെലവുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗം കണ്ടേത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുളളത്. ടിക്കറ്റ് വര്‍ധനവിലൂടെ കെഎസ്‌ആര്‍ടിസിക്ക് എത്ര അധികവരുമാനം ഉണ്ടാകാനാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
കേരളത്തിന്റെ ചരിത്രത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ പോലെ പണം കെഎസ്‌ആര്‍ടിസിക്ക് ഒരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും ഇങ്ങനെ പോയാല്‍ ഒരു വര്‍ഷം 500 കോടി രൂപ അധികം കണ്ടേത്തേണ്ടിവരുമെന്നും ആന്റണി രാജു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.