കോഴിക്കോട്: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
നിലവില്‍ കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തി വച്ചിരിക്കുകയാണ്. അതേസമയം, സില്‍വര്‍ ലൈനില്‍ സിപിഎം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കഴിഞ്ഞ ദിവസം കത്തയച്ചു.
മുബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേയെ എതിര്‍ക്കുന്നവര്‍ കെ റെയില്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്ന് വിഡി സതീശന്‍ ചോദിച്ചു. അഴിമതി, കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടത് പ്രത്യയ ശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ച് തീവ്ര വലതുപക്ഷ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി ഒരിക്കലും താങ്ങാനാകില്ല. പദ്ധതി വഴി പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.