സൈനിക റിക്രൂട്ട്‌മെന്റ് വൈകുന്നു; ദേശീയ പതാകയുമേന്തി യുവാവ് ഓടിയത് 350 കിലോമീറ്റര്‍ ദൂരം

സൈനിക റിക്രൂട്ട്‌മെന്റ് വൈകുന്നു; ദേശീയ പതാകയുമേന്തി യുവാവ് ഓടിയത് 350 കിലോമീറ്റര്‍ ദൂരം

ന്യൂഡല്‍ഹി: സൈനിക റിക്രൂട്ട്‌മെന്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ യുവാവ് ഓടിയത് 350 കിലോമീറ്റര്‍ ദൂരം. 24 കാരനായ സുരേഷ് ബിച്ചാറാണ് ദേശീയ പതാകയുമേന്തി വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.

രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ന്യൂഡല്‍ഹി വരെയാണ് യുവാവ് ഓടിയത്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായാണ് സുരേഷ് ബിച്ചാര്‍ ഇത്രയും ദൂരം ഓടിയെത്തിയത്.

ദേശീയ പതാകയുമേന്തി സുരേഷ് ബിച്ചാര്‍ ഓടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വെെറലാണ്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച ഓട്ടം രാവിലെ 11 മണിക്കാണ് അവസാനിച്ചത്. താന്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു റിക്രൂട്ട്‌മെന്റ് പോലും നടന്നിട്ടില്ലെന്ന് യുവാവ് പറഞ്ഞു.

സൈന്യത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ടും അതിനുള്ള റിക്രൂട്ട്‌മെന്റ് പോലും നടത്താതതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് തന്റെ പ്രതിഷേധമെന്ന് 350 കിലോമീറ്റര്‍ ഓടിയെത്തിയ ശേഷം യുവാവ് വ്യക്തമാക്കി.

ആര്‍മി, എയര്‍ഫോഴ്‌സ്, നേവി എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നോണ്‍ ഓഫീസര്‍ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇത് തങ്ങളുടെ കരിയറിനെ ബാധിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.