ദിലീപ് ഡിലീറ്റ് ചെയ്ത 12 ചാറ്റുകളില്‍ ഒന്ന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് മൊഴിയുള്ള ഗുല്‍ച്ചെനുമായുള്ളതെന്ന് പൊലീസ്

ദിലീപ് ഡിലീറ്റ് ചെയ്ത 12 ചാറ്റുകളില്‍ ഒന്ന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് മൊഴിയുള്ള ഗുല്‍ച്ചെനുമായുള്ളതെന്ന് പൊലീസ്

കൊച്ചി: വധഗൂഢാലോചന കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 ചാറ്റുകളില്‍ ഒന്ന് ഇറാന്‍ പൗരന്‍ അഹമ്മദ് ഗുല്‍ച്ചെനുമായുള്ളത്

ദിലീപിന് സാമ്പത്തിക സഹായം നല്‍കുന്നത് യു.എ.ഇയില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗുല്‍ച്ചെനാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സായ് ശങ്കര്‍ വഴി ഐ ഫോണുകളിലെ വിവരങ്ങള്‍ ദിലീപ് നീക്കിയതായി കണ്ടെത്തിയത്.

സിനിമകള്‍ മൊഴിമാറ്റിയിറക്കുന്ന ബിസിനസാണ് ഗുല്‍ച്ചെനെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്നും ദിലീപ് ദുബായിലെത്തി ഗുല്‍ച്ചെനെ കണ്ടിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഗുല്‍ച്ചെനില്‍ നിന്ന് പണം വാങ്ങിയിട്ടണ്ടോ, ഇയാളുമായുള്ള ആശയവിനിമയം എന്തിനായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

ഫോണില്‍ നിന്ന് നീക്കിയ ചാറ്റുകളില്‍ മറ്റൊന്ന് ദുബായില്‍ വ്യാപാരിയും ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒയുമായ ഗലാഫിന്റേതാണ്. ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ വാടാനപ്പള്ളി സ്വദേശി സനീര്‍, കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് മറ്റുള്ളവ. ദിലീപിന്റെ ഉടമസ്ഥതയിലുള്ള 'ദേ പുട്ടി'ന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്.

നീക്കം ചെയ്ത ചാറ്റുകളില്‍ നാല് പേരുടെ വിശദ വിവരം ശേഖരിക്കാന്‍ മൊബൈല്‍ സേവന ദാതാക്കളുടെ സഹായം തേടും. നമ്പരുകള്‍ കൈമാറി അടുത്തിടെ കേരളത്തില്‍ നിന്ന് വിളിച്ചവരെ കണ്ടെത്താനും ക്രൈംബ്രാഞ്ച് ശ്രമമാരംഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.