ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താന്‍ അബുദബി

ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താന്‍ അബുദബി

അബുദബി: ഒരുതവണമാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താന്‍ അബുദബി. 2022 ജൂണ്‍ മുതലായിരിക്കും നിരോധനം പ്രാബല്യത്തില്‍ വരിക. എമിറേറ്റിലെ സുസ്ഥിര ജീവിതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. 

പുനരുപയോഗ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം വ‍ർദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് അബുദബി പരിസ്ഥിതി വകുപ്പ് നിരോധിക്കാനൊരുങ്ങുന്നത്.
കപ്പുകള്‍, അടപ്പുകള്‍, കട്ലറികള്‍ എന്നിവ ഉള്‍പ്പെടുന്ന 16 ഓളം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ആവശ്യങ്ങള്‍ കുറയ്ക്കാനും അബുദബി പരിസ്ഥിതി വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. 

ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന സ്റ്റൈറോഫോം കപ്പുകള്‍,പ്ലേറ്റുകള്‍,ഭക്ഷണപാത്രങ്ങള്‍ എന്നിവ 2024 ഓടെ ഘട്ടം ഘട്ടമായി നിർത്തുമെന്നും അധികൃതർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.