ന്യൂഡല്‍ഹി: ഒമിക്രോണിനെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുള്ള ഒമിക്രോണിന്റെ 'എക്‌സ് ഇ' വകഭേദം ആദ്യമായി ഇന്ത്യയില്‍ സ്ഥിരീകരിച്ചു. മുംബൈയില്‍ ഒരു രോഗിയിലാണ് വിനാശകാരിയായ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതിനിടെ 'എക്സ് ഇ'യ്ക്കെതിരെ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടനിലാണ് പുതിയ എക്സ് ഇ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്.
ഒമിക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 എന്നീ ഉപ വിഭാഗങ്ങള്‍ ചേരുന്നതാണ് എക്സ് ഇ വകഭേദം. എക്സ് ഇ വകഭേദത്തിന് ബിഎ 2 ഉപ വിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപന ശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപന ശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
അതേസമയം പുതിയ വകഭേദം രോഗം കടുക്കുന്നതിന് കാരണമാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. കോവിഡ് ബാധിച്ച ഒരേ ആളില്‍ തന്നെ ഡെല്‍റ്റയും ഒമിക്രോണും ഒന്നിക്കുന്ന ഡെല്‍റ്റക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡെല്‍റ്റയോളം വിനാശകാരിയായില്ലെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത് ഒമിക്രോണ്‍ വകഭേദത്തിന്റെ 'ബിഎ.2' ഉപ വിഭാഗമായിരുന്നു.
ഇതിനിടെ കോവിഡ് നാലാം തരംഗം ശക്തമായ ചൈനയില്‍ നിലവിലുള്ള വൈറസ് ശ്രേണികളോടൊന്നും പൊരുത്തപ്പെടാത്ത പുതിയ രണ്ട് ഒമിക്രോണ്‍ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഈ അണുബാധയുടെ കാരണം ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്. വരാനിരിക്കുന്ന അടുത്ത വെല്ലുവിളിയുടെ സൂചനയാണോ ഇതെന്നും ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.