ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് അയല്‍ രാജ്യങ്ങളില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് അയല്‍ രാജ്യങ്ങളില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിനായി മറ്റ് മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹംഗറി, റുമേനിയ, ചെക് റിപ്പബ്ലിക്, കസാഖ്‌സ്താന്‍, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലോക്‌സഭയില്‍ പറഞ്ഞു.

മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിനായുള്ള ഉക്രെയ്ന്‍ മെഡിക്കല്‍ പരീക്ഷയായ കെ.ആര്‍.ഒ.കെ -1 അടുത്ത അധ്യയന വര്‍ഷത്തിലേക്ക് മാറ്റി. കോഴ്സ് നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് നാലാം വര്‍ഷ പ്രവേശനം അനുവദിക്കുന്നത്.

ആറാം വര്‍ഷത്തേക്കുള്ള പരീക്ഷയായ കെ.ആര്‍.ഒ.കെ-2 പരീക്ഷ നടത്താതെ വിദ്യാര്‍ഥികളുടെ അക്കാദമിക മൂല്യനിര്‍ണയം നടത്തി ബിരുദം നല്‍കാനാണ് ഉക്രെയ്ന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സഭയെ മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാണ്.

ഓപ്പറേഷന്‍ ഗംഗയെ മറ്റ് ഒഴിപ്പിക്കല്‍ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയില്‍ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.