കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിലപാട് പ്രഖ്യാപിക്കാന്‍ രാവിലെ പതിനൊന്ന് മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും.
ദേശീയതലത്തില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസും സി പി എമ്മും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാര്‍ട്ടി നോക്കിയാണ് തന്നെ ക്ഷണിച്ചതെന്ന് കരുതുന്നില്ലെന്നും വിഷയത്തെപറ്റി അറിവുള്ളയാള്‍ എന്ന നിലയില്‍ കൂടിയാണ് വിളിച്ചതെന്നും അദ്ദേഹം നേരത്തെ വ്യക്തമക്കിയിരുന്നു.
അതേസമയം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്ന് കെ പി സി സി ഇന്നലെ താക്കീത് ചെയ്തിരുന്നു. പാര്‍ട്ടിക്ക് പുറത്തുപോകാന്‍ മനസുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് പോകാന്‍ പാടുള്ളൂവെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.