ഗാൽവേ ബിഷപ്പ് ബ്രെണ്ടൻ കെല്ലിക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് സീറോ മലബാർ സഭ

ഗാൽവേ ബിഷപ്പ് ബ്രെണ്ടൻ കെല്ലിക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് സീറോ മലബാർ സഭ

ഗാൽവേ: ഗാൽവേ സീറോ മലബാർ സഭാ സമൂഹത്തിന് നൽകുന്ന കരുതലിനും സ്നേഹത്തിനും ഹൃദയപൂർവ്വം നന്ദിപറഞ്ഞ് ബിഷപ്പ് ബ്രെണ്ടൻ കെല്ലിക്ക് സീറോ മലബാർ സഭയുടെ യാത്രയയപ്പ്. പൗരോഹിത്യ സുവർണജൂബിലി വർഷത്തിൽ ഗാൽവേ ബിഷപ്പിൻ്റെ ഔദ്യോഗിക ചുമതലയിൽനിന്ന് പടിയിറങ്ങുന്ന ബിഷപ്പ് ബ്രണ്ടൻ കെല്ലിയാണ് സീറോ മലബാർ സഭാ സമൂഹത്തിൻ്റെ ആത്‌മീയ ശുശ്രൂഷകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും മുഴുവൻ സമയ ചാപ്ലിൻ്റെ സേവനം ഒരുക്കുകയും ചെയ്തത്.

ഏപ്രിൽ മൂന്ന് ഞായറാഴ്ച മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ അർപ്പിക്കപ്പെട്ട വി. കുർബാനയിലും നന്ദിയർപ്പണ മീറ്റിംഗിലും സ്നേഹവിരുന്നിലും പങ്കെടുത്ത ബിഷപ്പ് ഗാൽവേയിലെ താമസക്കാരായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികളെ യേശുവിൻ്റെ സ്നേഹ ഐക്യത്തിൽ നിലനിർത്താനുള്ള എളിയ സേവനമായിരുന്നു തൻ്റെ അജപാലനം എന്ന് വ്യക്തമാക്കി. ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് സീറോ മലബാർ സമൂഹം നൽകുന്ന വിശ്വാസ സാക്ഷ്യത്തിനും, ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ സേവനത്തിനും വിശ്വാസികളുടെ സഹകരണത്തിനും പിതാവ് നന്ദി പറഞ്ഞു.
സമ്മേളനത്തിൽ ജോബി പോൾ സ്വാഗതം പറഞ്ഞു, മെർവ്യു ഇടവക വികാരി ഫാ. മാർട്ടിൻ ഗ്ലിൻ, ഫാ. സണ്ണി ജേക്കപ്പ് എസ്. ജെ. (ജസ്യൂട്ട് ഹോം. ഗാൽവേ) കൈകാരൻ ജിയോ ജോസഫ്, കാറ്റിക്കിസം കുട്ടികളുടെ പ്രതിനിധി അനിറ്റ മരിയ ജോ, മാതൃവേദിക്കുവേണ്ടി ജെറിൻ ജിനേഷ് എന്നിവർ പിതാവിന് ജൂബിലി ആശംസകൾ അർപ്പിച്ചു. സീറോ മലബാർ സഭാ സമൂഹത്തിൻ്റെ സ്നേഹോപഹാരമായ് മൊമെൻ്റോ കൈക്കാരൻ ഷൈനി ജോൺസൻ സമ്മാനിച്ചു.

വി കുർബാനക്കും വിശ്വാസ പരിശീലന ക്ലാസ്സുകൾക്കും എല്ലാ സൗകര്യങ്ങളും ഉള്ള മെർവ്യു ദേവാലയം അനുവദിച്ച് നിർലോഭമായ സഹായങ്ങൾ ചെയ്തുതരുന്ന ഇടവക വികാരി ഫാ. മാർട്ടിന് നന്ദി പറഞ്ഞു.
മാതൃവേദി, പിതൃവേദി ഭക്തസംഘടനകളുടെ ഇടവകതല ഉൽഘാടനം തിരിതെളിച്ച് ബിഷപ്പ് ബ്രണ്ടൻ നിർവഹിച്ചു.
ജൂബിലി കൃതജ്ഞതാ വിശുദ്ധ ബലിയിൽ കുട്ടികളുടെ കൊയർ ആദ്യമായി ഭക്തിസാന്ദ്രമായി ഗാനങ്ങൾ ആലപിച്ചു.
ആൾ അയർലണ്ട് സീറോ മലബാർ സഭ സംഘടിപ്പിച്ച ഗോറിയ 21 പ്രസംഗ മത്സരത്തിൽ വിജയിയായ അനിറ്റ മരിയ ജോ ക്ക് സമ്മാനം നൽകി. പഠനം പൂർത്തിയാക്കിയ പന്ത്രണ്ടാം ക്ലാസിലെ വിശ്വാസ പരിശീല വിദ്യാർത്ഥികളെ തദ്ദവസരത്തിൽ ആദരിച്ചു.

ഫാ. ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ പള്ളിക്കമ്മറ്റിയും, ഗായകസംഘം, കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ്,
മാതൃവേദി, പിതൃവേദി, എസ്. എം. വൈ. എം. എന്നിവരും പരിപാടിയുടെ വിജയത്തിനായ് പ്രവർത്തിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.