ബിഹാര്‍ എംഎല്‍സി തെരഞ്ഞടുപ്പില്‍ ബിജെപി സഖ്യത്തിന് നേട്ടം; ഒറ്റയ്ക്ക് മല്‍സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റ്

ബിഹാര്‍ എംഎല്‍സി തെരഞ്ഞടുപ്പില്‍ ബിജെപി സഖ്യത്തിന് നേട്ടം; ഒറ്റയ്ക്ക് മല്‍സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റ്

പാറ്റ്‌ന: ബിഹാറില്‍ 24 എംഎല്‍സി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ നേടി എന്‍ഡിഎ. ഏഴ് സീറ്റുകളുമായി ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് അഞ്ച് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.

പ്രതിപക്ഷമായ ആര്‍ജെഡി ആറ് സീറ്റില്‍ ജയിച്ചു. ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ ജയിക്കാന്‍ സാധിച്ചു. മറ്റ് സീറ്റുകളിലൊന്നും കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താന്‍ സാധിച്ചില്ല.

ബഗുസരായി മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജീവ് കുമാര്‍ വിജയിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇവിടെ വിജയിക്കുന്നത്. ബിജെപിയെയാണ് പരാജയപ്പെടുത്തിയത്.

സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിന്റെ സ്വാധീന മേഖലയാണ് ബഗുസരായ്. ഈസ്റ്റ് ചമ്പാരന്‍ സീറ്റില്‍ കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രന്‍ മഹേശ്വര്‍ സിങും വിജയിച്ചു.

എംഎല്‍സി തെരഞ്ഞെടുപ്പിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ സ്ഥിതിയില്‍ ജെഡിയുവിനെതിരെ തുടരുന്ന തര്‍ക്കം കൂടുതല്‍ ശക്തമാവാനാണ് സാധ്യത. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാകാന്‍ ബിജെപി അനുവദിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.