ദുബൈ: അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ റൺ മുൻ ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതി ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. റണ്ണിൽനിന്നും ലഭിച്ച വരുമാനത്തിലെ ഒരു ഭാഗം നിശ്ചയദാർഢ്യ വിഭാഗക്കാർക്കായുള്ള ഷാർജയിലെ അൽ ഇബ്തിസാമാ സ്കൂളിന് കൈമാറി. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റും ഗ്രേറ്റ് ഇന്ത്യ റണ്ണുമായി കൈകോർത്തു.
ദുബൈ പൊലീസ്, കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, സ്പോർട്സ് കൗൺസിൽ, ആർ.ടി.എ തുടങ്ങിയ വിവിധ വകുപ്പുകളും സഹകരിച്ചു. നിരവധി സ്കൂൾ, കോളജ് വിദ്യാർഥികളും സാംസ്കാരിക സംഘടനകളും പങ്കെടുത്തു. ദുബൈ പൊലീസിന്റെ അവയെർനെസ് ഡിപ്പാർട്മെന്റ്, ഹാർഡ്ലി ഡേവിഡ്സൺ മോട്ടോർ ബൈക്കുകൾ ഓടിക്കുന്നവരുടെ കൂട്ടായ്മ, സൈക്കിൾ റൈഡേഴ്സ് കൂട്ടായ്മ, ജീപ് ഓണേഴ്സിന്റെ കൂട്ടായ്മ എന്നിവർ നടത്തിയ വാഹന ഘോഷയാത്ര റണ്ണിന് മാറ്റുകൂട്ടി.
ദുബൈ പൊലീസിലെ അസ്മ, ആർ.ടി.എ ഉദ്യോഗസ്ഥരായ ഖാലിദ്, മുഹ്താസ് ഷെരീഫ്, മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം, ഗ്രേറ്റ് ഇന്ത്യ റണ്ണിന്റെ ബ്രാൻഡ് അംബാസഡറും ദുബൈ ഇന്ത്യ ക്ലബ് ചെയർമാനുമായ സിദ്ധാർഥ് ബാലചന്ദ്രൻ, വെൽത് ഐ ഗ്രൂപ് ചെയർമാൻ വിഘ്നേഷ് വിജയകുമാർ, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ തമ്പാൻ പൊതുവാൾ, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു എ.എസ്, ട്രഷറർ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഗ്രേറ്റ് ഇന്ത്യൻ റൺ ജനറൽ കൺവീനർ മുഹമ്മദ് റഫീഖ്, ജോയന്റ് ജനറൽ കൺവീനർമാരായ സുരേഷ് നമ്പലാട്, സുമാ നായർ, സി.പി. ജലീൽ, ഡയറക്ട് ബോർഡ് മെംബർമാരായ സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷൈൻ ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു.
സബ് കമ്മിറ്റി കൺവീനർമാരായ എ.വി. ചന്ദ്രൻ, ഷമീർ ഷാജഹാൻ, ഷുജ സോമൻ, ജെറോ വർഗീസ്, നീരജ്, സുനിൽ കുമാർ പി. ഉണ്ണേരി, നവാബ് മേനത്, ശങ്കർ, ബ്ലെസ്സൺ ഡാനിയൽ, നിയാസ്, യാസിർ, റീന ഉപ്പേരിത്തൊടി, നവീൻ, ജെറോം, സുമേഷ് സുന്ദർ, ടി.എൻ. കൃഷ്ണ കുമാർ, സുനിൽ കല്ലായി, രാജേഷ് പിള്ള, ലക്ഷ്മി അരവിന്ദ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.