കേരളത്തിന് ആശ്വാസം: മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിയ്ക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീം കോടതി

 കേരളത്തിന് ആശ്വാസം: മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിയ്ക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. മേല്‍നോട്ട സമിതിയ്ക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീം കോടതി വിധി. ഇനി മുതല്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് ഉള്‍പ്പടെ തീരുമാനിക്കാനുള്ള അധികാരം മേല്‍നോട്ട സമിതിയ്ക്കാണ്.

നിയമ പ്രകാരം അണക്കെട്ടിന്റെ കൂടുതല്‍ ചുമതല ഡാം സുരക്ഷാ അതോറിറ്റിയ്ക്കാണ്. എന്നാല്‍ അതോറിറ്റി നിലവില്‍ പ്രവര്‍ത്തന സജ്ജമല്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അധികാരം മേല്‍നോട്ട സമിതിയ്ക്ക് നല്‍കിയത്. വാദത്തിനിടെ മേല്‍നോട്ട സമിതിയ്ക്ക് അധികാരം നല്‍കുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടാണ് അന്തിമ വിധി.

സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇനി തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതിയാണ്. എത്ര വെള്ളം തുറന്നു വിടാം, റൂള്‍കര്‍വ്, എപ്പോള്‍ തുറന്നു വിടണം തുടങ്ങിയ കാര്യങ്ങള്‍ ഇനി മേല്‍നോട്ട സമിതിയുടെ ചുമതലയിലാണ്.
മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നു വിടുന്നതും അണക്കെട്ടിന്റെ റൂള്‍കര്‍വും കേരളത്തിന് എന്നും ആശങ്കയായിരുന്നു. ഈ ആശങ്കയ്ക്ക് ആശ്വാസം നല്‍കുന്നതാണ് കോടതി വിധി.

കേരളത്തിന്റെ ആവശ്യപ്രകാരം മേല്‍നോട്ട സമിതിയെ പുനസംഘടിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഇരു സംസ്ഥാനങ്ങളിലേയും സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയാകും മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.