ഡബ്ലിൻ: അയർലണ്ടിൽ മെച്ചൂർ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന അണ്ടർ ഗ്രാജുവേറ്റ് നഴ്‌സിംഗ്, മിഡ്‌വൈഫറി ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നു. താൽപ്പര്യമുള്ളവർ എത്രയും വേഗം അപേക്ഷകൾ നൽകാൻ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (എൻഎംബിഐ) അറിയിച്ചു, അപേക്ഷകളെ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും എൻഎംബിഐ വെബ്‌സൈറ്റിൽ ലഭ്യമാണ്.
2022 ജനുവരി 1-ന് 23 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാളാണ് മെച്ചൂർ വിദ്യാർത്ഥി. പ്രോഗ്രാമുകൾക്കായി പരിഗണിക്കുന്നതിന് അപേക്ഷകർ സെൻട്രൽ അപ്പ്ളിക്കേഷൻസ് ഓഫീസ് (CAO) വെബ്‌സൈറ്റിൽ താത്പര്യമുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കുകയും തുടർന്ന് എൻഎംബിഐ നടത്തുന്ന അസ്സെസ്സ്മെന്റ് പരീക്ഷ വിജയിക്കുകയും വേണം.
അസ്സെസ്സ്മെന്റ് പരീക്ഷ എഴുതാൻ ഏപ്രിൽ 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 1:00 നും ഏപ്രിൽ 26 ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1:00 നും ഇടയിൽ എൻഎംബിഐ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയേണ്ടതാണ്. പരീക്ഷകൾ മെയ് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 നും 2022 മെയ് 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 നും ഇടയിൽ ഓൺലൈനായി നടത്തപ്പെടും.
എൻഎംബിഐ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ബുക്ക്‌ലെറ്റിൽ ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. അസ്സെസ്സ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഈ ബുക്ക്ലെറ്റും വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വീഡിയോകളും ഉപയോഗിക്കുന്നതിലൂടെ, പരീക്ഷാ ദിവസം അപേക്ഷകർക്ക് അവരുടെ കഴിവിന്റെ പരമാവധി ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്യുന്നതിനും അസ്സെസ്സ്മെന്റ് പരിശോധനകൾ പൂർത്തിയാക്കുന്നതിനും മുമ്പ് അപേക്ഷകർ ഈ ബുക്ക്‌ലെറ്റ് പൂർണ്ണമായി വായിക്കേണ്ടതാണ്.
ഓൺലൈൻ അസസ്‌മെന്റ് പരീക്ഷകളുമായ് ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, [email protected] എന്ന ഇമെയിലിൽ നിങ്ങൾക്ക് എൻഎംബിഐയുമായി ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.