ഹൈസ്കൂൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം തകരാറിലാക്കി കോവിഡ് 19: അമേരിക്കൻ പഠനറിപ്പോർട്ട്

ഹൈസ്കൂൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം തകരാറിലാക്കി കോവിഡ് 19: അമേരിക്കൻ പഠനറിപ്പോർട്ട്

വാഷിംഗ്‌ടൺ ഡിസി : യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സർവേ ഫലങ്ങൾ അനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കോവിഡ് കാലത്ത് കൂടിയതായി പഠന റിപ്പോർട്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ വിഷാദ രോഗവും ആത്മഹത്യാ പ്രവണതയും കഴിഞ്ഞ കുറെകാലങ്ങളായി കൂടുതലായിരുന്നു. 

കൊറോണകാലവും ലോക്ക് ഡൗണും ഈ അവസ്ഥയെ കൂടുതൽ വഷളാക്കി. ഏകദേശം മുപ്പത്തിയേഴു ശതമാനം കുട്ടികളും കോവിഡ് കാലത്ത് വിവിധ തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി സിഡിസി പഠനത്തിൽ പറയുന്നു.

അഞ്ചിൽ രണ്ടുപേരെന്ന കണക്കിൽ വിഷാദ രോഗത്തിന് അടിപ്പെടുകയും സാധാരണ ജീവിതം നയിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. പത്തിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിക്കുകയോ അഞ്ചിൽ ഒരാൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിട്ടുണ്ട്. യുവാക്കൾക്കിടയിലും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിലുമാണ് ഇത്തരത്തിലുള്ള മാനസിക ആരോഗ്യ പ്രശനങ്ങൾ കൂടുതൽ കണ്ടുവരുന്നത്. ലോക്ക്ഡൌൺ കാലത്ത് യുവജനങ്ങളും കുടുംബാംഗങ്ങളും അതിയായ സമ്മർദ്ദത്തിലൂടെയാണ് കടന്നു പോയത്. ഈ കാലഘട്ടം യുവജനങ്ങളെ പ്രതി സന്ധിയിലാക്കിയിരിക്കുന്നു. ഏതെങ്കിലും വിധത്തിൽ സൗഹൃദ ബന്ധങ്ങൾ തുടർന്നിരുന്നവരിൽ ഇത്തരത്തിലുള്ള മാനസിക പ്രശനങ്ങൾ കണ്ടു വരുന്നത് കുറവാണെന്നും സിഡിസി സർവ്വേ ഫലത്തിൽ പറയുന്നു. 

മുന്നിലൊന്നിൽ ഏഷ്യൻ വിദ്യാർത്ഥികളും പകുതിയിലധികം കറുത്ത വർഗ്ഗക്കാരായ വിദ്യാര്ത്ഥികളും കോവിഡ് കാലത്തും അതിനു മുൻപുമായി സ്കൂളുകളിൽ വർണ വംശ വിവേചനത്തിന് ഇരയായവരാണ്. ഇത്തരം വിവേചനങ്ങൾക് ഇരയായ കുട്ടികൾ പിന്നീട് മറ്റു കുട്ടികളുമായി അടുത്തിടപഴകാൻ മടിക്കും. അതിനാൽ തന്നെ ഈ വിഭാഗം കുട്ടികൾക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടാവാനും ശ്രദ്ധ കേന്ദ്രിരികരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക ഓർമക്കുറവ് എന്നിവയും ഉണ്ടാവാനും ഇടയാകുന്നു.

പൊതുജന ആരോഗ്യ ഭീഷണിയായി കഴിഞ്ഞ വർഷം വംശീയതയെ സിഡിസി പ്രഖ്യാപിച്ചു.കോവിഡ്, സമൂഹത്തിൽ വർണ വിവേചനമില്ലാതെ ചെലുത്തിയ ആനുപാതികമല്ലാത്ത ആഘാതം നാം മറന്നു പോകരുത്. അതോടൊപ്പം തന്നെ തലമുറകളായി കണ്ടുവരുന്ന വർണ വംശീയ അസമത്വങ്ങളും അസ്വീകാര്യമാണ്." സി ഡി സി ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്‌കി പറഞ്ഞു.

പാൻഡെമിക്കിന്റെ തുടക്കം മുതൽ മൂന്നിൽ രണ്ട് വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠന ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പകുതിയിലധികം വിദ്യാർത്ഥികളും അവരുടെ വീട്ടിലെ മാതാപിതാക്കളിൽ നിന്നോ മറ്റ് മുതിർന്നവരിൽ നിന്നോ വൈകാരിക പീഡനം അനുഭവച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലിലൊന്ന് പേർക്ക് പട്ടിണി ഉണ്ടായി. ഈ രണ്ട് അനുഭവങ്ങളും പഠന ജോലികൾ പൂർത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.

"യുവജനങ്ങളിലെ മാനസിക ആരോഗ്യപ്രശ്നങ്ങൾ, മയക്കുമരുന്ന് ഉപയോഗം, അക്രമം, അപകടസാധ്യതയുള്ള ലൈംഗിക പെരുമാറ്റങ്ങൾ തുടങ്ങിയ പെരുമാറ്റ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രശ്നങ്ങൾ പ്രായപൂർത്തിയാകുന്നതുവരെ നീണ്ടുനിൽക്കുന്ന പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും." സിഡിസിയുടെ നാഷണൽ സെന്റർ ഫോർ എച്ച്ഐവി, വൈറൽ ഹെപ്പറ്റൈറ്റിസ്, എസ്ടിഡി, ടിബി പ്രിവൻഷൻ ഡയറക്ടർ ഡോ. ജോനാഥൻ മെർമിൻ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു.
2021 ന്റെ ആദ്യ പകുതിയിൽ തങ്ങൾ പുകയില, മദ്യം, കഞ്ചാവ് എന്നിവ ഉപയോഗിച്ചതായി മൂന്നിലൊന്ന് ഹൈ സ്‌കൂൾ വിദ്യാർത്ഥികൾ പറഞ്ഞു. പാൻഡെമിക് സമയത്ത് മൂന്നിലൊന്ന് പേരും ഇത്തരത്തിൽ മയക്കുമരുന്നുകൾ മുമ്പത്തേക്കാൾ കൂടുതൽ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

"യുവാക്കളുടെയും കുട്ടികളുടെയും ജീവിതത്തിൽ സ്കൂളുകൾക്കു പ്രധാന പങ്ക് ഉണ്ട് അതിനാൽ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവരുടെ ഫലപ്രദമായ നയങ്ങളെയും പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും " മെർമിൻ പറഞ്ഞു.

2021 ജനുവരി മുതൽ ജൂൺ വരെ നടത്തിയ പഠനത്തിൽ ഏകദേശം എണ്ണായിരത്തോളം കുട്ടികൾ രാജ്യത്തുനിന്നും പങ്കെടുത്തു. കൊറോണ വൈറസ്, എയ്ഡ്, റിലീഫ്, ഇക്കണോമിക് സെക്യൂരിറ്റി (കെയർസ്) ആക്ടിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ച് ആരംഭിച്ച യൂത്ത് റിസ്ക് ബിഹേവിയർ സർവേയിൽ സിഡിസിയുടെ കോവിഡ് -19 റെസ്‌പോൺസ് ടീം ഏജൻസിയുടെ അഡോളസന്റ് ആൻഡ് സ്കൂൾ ഹെൽത്ത് പ്രോഗ്രാമിലെ വിദഗ്ധരും സഹകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.