കല്‍പ്പറ്റ: മാനന്തവാടി സബ്‌റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്ന സിന്ധുവിന്റെ ഷൂസിലും മറ്റും പണം വെച്ച് ഓഫീസിലെ ചിലര്‍ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് സഹോദരങ്ങള്‍ ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവിന് മൊഴിനല്‍കി. ഓഫീസില്‍ പലരും സിന്ധുവിനോട് സംസാരിച്ചിരുന്നില്ലെന്നും അത്യാവശ്യമായ കാര്യങ്ങള്‍ എഴുതി നല്‍കുകയായിരുന്നുവെന്നും സഹോദരങ്ങളായ പി.എ. ജോസും നോബിളും പറഞ്ഞു.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിലും മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും എത്തിയത്. വയനാട് ആര്‍.ടി.ഒ. ഇ. മോഹന്‍ദാസ്, മാനന്തവാടി ജോയന്റ് ആര്‍.ടി.ഒ. വിനോദ് കൃഷ്ണ എന്നിവരുടെ മൊഴി കഴിഞ്ഞദിവസംതന്നെ രേഖപ്പെടുത്തിയിരുന്നു.
രാവിലെ പത്തോടെയാണ് മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെത്തിയത്. ഏഴരമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് ഓഫീസില്‍ നടന്നത്. എ.എം.വി.ഐ, പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ എന്നിവര്‍ ഒഴികെയുള്ള 11 ജീവനക്കാരുടെ മൊഴിയെടുത്തു. ആരോപണ വിധേയയായതിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍നിന്ന് 15 ദിവസത്തേക്ക് മാറ്റിനിര്‍ത്തിയ ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരിയും വെള്ളിയാഴ്ച ഓഫീസിലെത്തി മൊഴി നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.