കണ്ണൂര്‍: സിപിഎമ്മിന് ഇനി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ വോട്ട് പിടിക്കാന്‍ 'കേരളമോഡല്‍' ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. കരടു രാഷ്ട്രീയ പ്രമേയത്തില്‍ ഇതിനായി പ്രത്യേക ഭേദഗതി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലുടനീളം കേരളമോഡല്‍ ഉയര്‍ത്തിക്കാട്ടാനും പ്രചരിപ്പിക്കാനുമാണ് ഈ കൂട്ടിച്ചേര്‍ക്കല്‍.
'ഇന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ജനകീയ ബദലാണ് കേരളവികസനമാതൃക' എന്നാണ് പ്രമേയത്തിലെ കൂട്ടിച്ചേര്‍ക്കല്‍. കേരള സര്‍ക്കാരിന്റേത് ബദല്‍ വികസന മാതൃകയാണെന്ന് കരടുപ്രമേയത്തില്‍ തന്നെ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, ഇതു ദേശീയബദലായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധികളാണ് കേരളമോഡലിനുള്ള ആവശ്യമുന്നയിച്ചത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പിന്തുണച്ചു. ഇതോടെയാണ്, രാഷ്ട്രീയ പ്രമേയത്തില്‍ ത്തന്നെ പ്രത്യേകമായി ഉള്‍പ്പെടുത്തി ഭേദഗതി അംഗീകരിച്ചത്. ഗുജറാത്ത് മോഡലും ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വികസന മാതൃകയുമൊക്കെ ഇതിനകം രാജ്യത്ത് പ്രചാരം നേടിക്കഴിഞ്ഞു. ഇതിനു തടയിട്ട്, കേരളമോഡല്‍ പ്രചാരണവിഷയമായി സിപിഎം ഉയര്‍ത്തിക്കാട്ടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.