ന്യൂഡല്‍ഹി: താന്‍ ജനിച്ചത് അധികാര കേന്ദ്രത്തിലാണെന്നും എന്നാല്‍ അധികാരത്തോട് താത്പര്യം തോന്നിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചില രാഷ്ട്രീയ നേതാക്കള്‍ക്ക് അധികാരം നേടുന്നതില്‍ മാത്രമാണ് താത്പര്യം. മുഴുവന്‍ സമയവും അധികാരം നേടി ശക്തരാകുന്നതിനെക്കുറിച്ച് മാത്രമാണ് ഇത്തരക്കാരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
അധികാരം പിടിക്കുന്നതിലുപരി ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് രാജ്യത്ത് നിന്നും ഒരുപാട് സ്‌നേഹവും വെറുപ്പും കിട്ടിയെന്ന് രാഹുല്‍ പറഞ്ഞു. തനിക്ക് കിട്ടുന്ന ഓരോ വേദനയും എന്തെങ്കിലും പഠിപ്പിക്കുന്നുണ്ട്. യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മായാവതി നയിക്കുന്ന ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മായാവതി പ്രതികരിച്ചില്ലെന്നും രാഹുല്‍ വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.