കോവിഷീല്‍ഡിന്റേയും കോവാക്‌സിന്റേയും വില 225 രൂപയാക്കി കുറച്ചു

കോവിഷീല്‍ഡിന്റേയും കോവാക്‌സിന്റേയും വില 225 രൂപയാക്കി കുറച്ചു

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ വില കുത്തനെ കുറച്ച് കമ്പനികള്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്‌സിന്‍ ഏപ്രില്‍ 10 മുതല്‍ നല്‍കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വില കുറച്ചത്.

കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ വില ഡോസിന് 225 രൂപയാക്കി കുറച്ചു. സ്വകാര്യ ആശുപത്രികള്‍ക്കു വിതരണം ചെയ്യുന്ന ഡോസിന്റെ വിലയാണിത്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കോവിഷീല്‍ഡിന് 600 രൂപയും കോവാക്‌സിന്‍ 1,200 രൂപയുമാണ്.

കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് വാക്‌സിന് വില കുറയ്ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് എസ്‌ഐഐ തലവന്‍ അധാന്‍ പുനവാല അറിയിച്ചു. ആദ്യ രണ്ട് ഡോസായി സ്വീകരിച്ച വാക്‌സിന്‍ തന്നെയായിരിക്കും കരുതല്‍ ഡോസായി നല്‍കുക.

കോവിഷീല്‍ഡാണ് ആദ്യ രണ്ട് ഡോസായി സ്വീകരിച്ചതെങ്കില്‍ കരുതല്‍ ഡോസും കോവിഷീല്‍ഡ് തന്നെയായിരിക്കും നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്ന് സൗജന്യമായി കരുതല്‍ ഡോസ് സ്വീകരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.