ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് ശശി തരൂര്‍ എംപി. സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസിന്റെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് സോണിയാ ഗാന്ധിയോട് സംസാരിച്ചിരുന്നു. കെപിസിസി അധ്യക്ഷന്റെ നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ. പോകാതിരിക്കുന്നതാണ് നല്ലതെന്ന് സോണിയ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് പോകേണ്ടെന്ന് പറഞ്ഞാല്‍ പോകില്ലെന്ന് തരൂര്‍ വ്യക്തമാക്കി.
വ്യക്തിപരമായി ആഗ്രഹമുണ്ടെങ്കിലും ഒരു പാര്‍ട്ടിയുടെ അംഗമായ ഞാന്‍ പാര്‍ട്ടി അധ്യക്ഷയുടെ വാക്കുകളെ ബഹുമാനിക്കുന്നു. കെ.വി. തോമസ് അദ്ദേഹത്തിന്റെ തീരുമാനം എടുത്തു. അതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കാനാണ് തോമസിനെയും തരൂരിനെയും ക്ഷണിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.