കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപിന് കൂടുതല്‍ കുരുക്ക് മുറുകുന്ന തരത്തിലുള്ള മൊഴികളാണ് മഞ്ജു നല്‍കിയതെന്നാണ് വിവരം. നാലു മണിക്കുറോളം മൊഴിയെടുക്കല്‍ നീണ്ടു നിന്നു. മഞ്ജു താമസിക്കുന്ന ഹോട്ടലിലെത്തിയായിരുന്നു മൊഴിയെടുക്കല്‍.
സൂരാജ്, ഹൈദരാലി, ശരത് എന്നിവരുടെ ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം മഞ്ജുവിനെ കേള്‍പ്പിച്ചു. ഈ ശബ്ദങ്ങളും നടി തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷി മൊഴിയായിരുന്നു മഞ്ജു വാര്യരുടേത്.
അതേസമയം കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും. വിശദമായ ചോദ്യാവലിയും സംഘം തയാറാക്കിയിട്ടുണ്ട്. കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജിന്റെ ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ദിലീപിന്റെ രണ്ട് അഭിഭാഷകരെയും ചോദ്യം ചെയ്യും. അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നാളെ നോട്ടീസ് നല്‍കും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ ആണ് നടപടി തെളിവ് നീക്കാന്‍ ആവശ്യപ്പെട്ടത് ഫിലിപ്പ് ടി വര്‍ഗീസ് ആണെന്ന് ഹാക്കര്‍ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.