ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി 'പാന്‍' കാര്‍ഡ് ബന്ധിപ്പിക്കാതെ പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവര്‍ പലിശ വരുമാനത്തിന്റെ 20 ശതമാനം ടിഡിഎസ് നല്‍കണം. പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 10 ശതമാനം ടിഡിഎസ് ആകും ഈടാക്കുക.
തൊഴില്‍ ദാതാവിന്റെ വിഹിതമുള്ളവരാണെങ്കില്‍ ഒരു വര്‍ഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്കു നികുതി ബാധകമല്ല. ആ വര്‍ഷം അധികമായെത്തുന്ന തുക പ്രധാന പിഎഫ് അക്കൗണ്ടിനു കീഴില്‍ രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിച്ച് അതിലേക്കു മാറ്റി നികുതി കണക്കാക്കും.
ടിഡിഎസ് ഈടാക്കിയാലും ഇല്ലെങ്കിലും പലിശവരുമാനം നികുതിദായകരുടെ മൊത്തം വരുമാനത്തില്‍ ചേര്‍ത്താകും അന്തിമ ആദായനികുതി കണക്കാക്കുക. 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവര്‍ക്കു നികുതി ഏര്‍പ്പെടുത്തുമെന്നു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണു പ്രഖ്യാപിച്ചത്. ഈ മാസം 6ന് ഇപിഎഫ്ഒ ഇറക്കിയ മാര്‍ഗരേഖയിലാണു പുതിയ നിര്‍ദേശങ്ങളുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.