വേനൽ മഴയിൽ എട്ടേക്കറോളം കൃഷി നശിച്ചു; സർക്കാരിന്റെ നഷ്ടപരിഹാരം 2000 രൂപ: കടബാധ്യത താങ്ങാനാവാതെ കർഷകൻ ആത്മഹത്യ ചെയ്തു

വേനൽ മഴയിൽ എട്ടേക്കറോളം  കൃഷി നശിച്ചു; സർക്കാരിന്റെ നഷ്ടപരിഹാരം 2000 രൂപ: കടബാധ്യത താങ്ങാനാവാതെ കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: തിരുവല്ലയില്‍ നെല്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിരുവല്ല നിരണം സ്വദേശി രാജീവ് ആണ് മരിച്ചത്. രാവിലെ നെല്‍പ്പാടത്തിന് സമീപമാണ് രാജീവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വേനല്‍ മഴയില്‍ രാജീവിന്റെ എട്ട് ഏക്കറിലെ നെല്‍കൃഷി നശിച്ചിരുന്നു. കൃഷി ആവശ്യത്തിന് രാജീവ് ബാങ്ക് വായ്പ എടുത്തിരുന്നു. കൃഷി നശിച്ചതോടെ കടബാധ്യതയിലായി. സാമ്പത്തിക പ്രയാസങ്ങള്‍ താങ്ങാന്‍ കഴിയാത്തതിനാലാണ് രാജീവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എട്ട് ഏക്കറോളം കൃഷി നശിച്ചിട്ട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് രണ്ടായിരം രൂപയാണ് ലഭിച്ചത്. മതിയായ നഷ്ടപരിഹാരത്തുകയല്ല നല്‍കിയതെന്നാരോപിച്ച്‌ രാജീവ് അടക്കമുള്ള കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് രാജീവ് ആത്മഹത്യ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.