'കേരളത്തിലെ ജനങ്ങള്‍ യൂറോപ്യന്‍ നിലവാരത്തില്‍, കെ റെയില്‍ അനിവാര്യം'; പിണറായി ലൈനിലേക്ക് യെച്ചൂരിയും

'കേരളത്തിലെ ജനങ്ങള്‍ യൂറോപ്യന്‍ നിലവാരത്തില്‍, കെ റെയില്‍ അനിവാര്യം'; പിണറായി ലൈനിലേക്ക് യെച്ചൂരിയും

കണ്ണൂര്‍: കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ രാജ്യങ്ങളിലേതിനു സമാനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജന നിലവാരം വലിയ തോതില്‍ ഉയര്‍ന്നതിനാല്‍ കെ റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് ആവശ്യമാണെന്നും അദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പദ്ധതികളാണ് കേരളത്തെ മറ്റൊരു തലത്തില്‍ എത്തിച്ചതെന്നും യെച്ചൂരി അവകാശപ്പെട്ടു.

ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. ഹിജാബ് പോലുള്ള വിഷയങ്ങളാണ് ബിജെപിയുടെ പ്രധാന അജണ്ട. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ സാധ്യമായ എല്ലാ വഴികളും ബിജെപി തേടുകയാണ്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുകയാണ്. ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാവണമെന്നും യെച്ചൂരി പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വട്ടവും യെച്ചൂരിയെ സിപിഎം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.