താമരശേരി: താമരശേരി രൂപതയിലെ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നിന്ന് മലയാറ്റൂരിലേക്ക് മുപ്പത്തിയഞ്ചാം തീർത്ഥാടന യാത്ര നടത്തുന്നു. കൂരാച്ചുണ്ടിൽ നിന്ന് പുറപ്പെട്ട് താമരശേരി, അരീക്കോട്, മഞ്ചേരി, ആനക്കയം, അങ്ങാടിപ്പുറം, റെയിൽവേ ട്രാക്കിൽ കുടി പ്രാർത്ഥനാ നിർഭരമായി ഷൈർണൂർ, വടക്കാഞ്ചേരി, മണ്ണുത്തി, ഒല്ലൂർ, കറുകുറ്റി, മുക്കന്നൂർ, മഞ്ഞപ്ര, മലയാറ്റൂർ അടിവരത്തിൽ എത്തിച്ചേരുന്നു.
ആകെയുള്ള 220 കിലോമീറ്റർ ദുരത്തിൽ 26 കിലോമീറ്റർ റെയിൽവേ ട്രക്കിൽ കൂടിയും യാത്ര ചെയ്താണ് മലയാറ്റുർ മലയിൽ എത്തിച്ചേരുന്നത്. നാല്പതാം വെള്ളി രാത്രി എട്ടിന് തുടങ്ങിയ പദയാത്ര ബുധനഴ്ച രാവിലെ മലയടിവാരത്തിൽ എത്തിച്ചേരുന്നു. പ്രാർത്ഥനാപൂർവ്വം വിശ്വാസികൾ മലയാറ്റൂർ മലകയറുന്നു.
യാത്രാ മധ്യേ വഴിയിൽ കട തിണ്ണയിലും മറ്റും ഉറങ്ങിയും ചില സ്ഥലങ്ങളിൽ പള്ളിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം കഴിച്ചുമാണ് ദുർഘടമായ പാതയിലൂടെ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥനാ നിർഭരമായ യാത്ര മുന്നോട്ടു നീങ്ങുന്നത്.
വാല്ലാപുഴ, വടക്കാഞ്ചേരി, കറുകുറ്റി തുടങ്ങിയ പള്ളികൾ തീർത്ഥാടകർക്ക് ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നു.
ജപമാല, കുരിശിന്റെ വഴി, കരുണക്കൊന്ത എന്നീ പ്രർത്ഥനകൾ ഉരുവിട്ടു കൊണ്ടാണ് തീർത്ഥാടകാർ യാത്ര ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.