ജാഗ്രത പാലിക്കണം: നോര്‍ക്ക റൂട്ട്‌സിന്റെ പേരിൽ വ്യാജ റിക്രൂട്ട്മെന്റ്; നിയമ നടപടിയുമായി സി.ഇ.ഒ

ജാഗ്രത പാലിക്കണം: നോര്‍ക്ക റൂട്ട്‌സിന്റെ പേരിൽ വ്യാജ റിക്രൂട്ട്മെന്റ്; നിയമ നടപടിയുമായി സി.ഇ.ഒ

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

നോര്‍ക്ക റൂട്ട്‌സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ല. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴിയും അതിന്റെ ഓഫിസുകള്‍ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്.

നോര്‍ക്കയുമായി ബന്ധപ്പെട്ട ഏതു സംശയത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സംശയനിവാരണം നടത്താവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

ഔദ്യോഗിക വെബ്‌സൈറ്റ് അല്ലാതെയുള്ള വെബ്‌സൈറ്റ് ലിങ്കുകള്‍, സാമൂഹിക മാധ്യമ ലിങ്കുകള്‍ തുടങ്ങിയവയിലും നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള സേവനങ്ങള്‍ക്കായി അപേക്ഷിച്ച്‌ വഞ്ചിതരാവരുതെന്നും സി.ഇ.ഒ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.