കര്‍ഷക ആത്മഹത്യ: കേരളം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് വി.ഡി സതീശന്‍; യു.ഡി.എഫ് പ്രതിനിധി സംഘം കുട്ടനാട്ടിലേക്ക്

കര്‍ഷക ആത്മഹത്യ: കേരളം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് വി.ഡി സതീശന്‍; യു.ഡി.എഫ് പ്രതിനിധി സംഘം കുട്ടനാട്ടിലേക്ക്

തിരുവനന്തപുരം: കൃഷിനാശത്തില്‍ കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍കുട്ടനാട്ടില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. കേരളം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീന്‍ പറഞ്ഞു.

കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സാധ്യമായാവര്‍ കുട്ടനാട് വിട്ട് പലായനം ചെയ്യുകയാണ്. ഒരു ഭാഗത്ത് ജപ്തി ഭീഷണിയും മറുഭാഗത്ത് വട്ടിപ്പലിശക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ അപമാനിക്കലുമാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

കര്‍ഷകന്റെ ആത്മഹത്യയുടെ ഉത്തരവാദി സര്‍ക്കാരാണെന്ന് കെ സുധാകരൻ തുറന്നടിച്ചു. കൃഷിനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതിലെ സര്‍ക്കാര്‍ അലംഭാവമാണ് ആത്മഹത്യകള്‍ക്ക് കാരണം. കൃഷിനാശത്തിന്റെ വ്യക്തമായ കണക്കുകള്‍ ക്യഷിവകുപ്പിന്റെ കൈയില്‍ ഇല്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

പത്ത് ഏക്കറിലാണ് തിരുവല്ല നിരണത്ത് മരിച്ച രാജീവന്‍ പാട്ടകൃഷി നടത്തിയത്. ഇതില്‍ എട്ടേക്കര്‍ വെള്ളം കയറി നശിച്ചത്. വിവിധ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമടക്കം ആറ് ലക്ഷത്തിലധികം രൂപ കടമുണ്ട്.
മുന്‍കാലങ്ങളില്‍ നടന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ലെന്ന് അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ പറയുന്നു.

എന്നാല്‍ കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.