കൊല്ലം: ചവറയില്‍ വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ചവറയില്‍ 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. തടസം പിടിക്കാന്‍ എത്തിയ സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു.
ഇതിനിടെ മകനെതിരെ പരാതിയില്ലെന്ന് അമ്മ ഓമന പൊലീസിനോട് പറഞ്ഞു. തന്നെ മകന്‍ തള്ളിത്താഴെയിട്ടു. ഒരു തവണ മര്‍ദിച്ചു. മറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഓമന പ്രതികരിച്ചു. തനിക്ക് സംരക്ഷണം നല്‍കുന്നത് മകനാണെന്നും അമ്മ പറഞ്ഞു.
മര്‍ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പണം ആവശ്യപ്പെട്ടിരുന്നു മദ്യ ലഹരിയിലായിരുന്ന ഓമനക്കുട്ടന്റെ മര്‍ദ്ദനം. അയല്‍വാസികളാണ് ഇന്നലെ നടന്ന മര്‍ദ്ദന ദൃശ്യം പകര്‍ത്തിയത്.
തുടര്‍ന്ന് വാര്‍ഡ് മെമ്പറര്‍ വിഷയം പൊലീസിനെ അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റതെന്നാണ് ആദ്യം ഓമന പൊലീസിന് നല്‍കിയ മൊഴി. ഓമനക്കുട്ടന്‍ തെക്കും ഭാഗം പൊലീസിന്റെ കസ്റ്റഡിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.