പോലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ മൂന്ന് ആഴ്ചക്കകം തീരുമാനമെടുക്കണം; കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

പോലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ മൂന്ന് ആഴ്ചക്കകം തീരുമാനമെടുക്കണം; കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ഗുണ്ടാനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നടുകടത്തുന്നതിനുമുള്ള ശുപാര്‍ശകളില്‍ കളക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതല തലയോഗത്തിലായിരുന്നു തീരുമാനം.

ഗുണ്ടാനിയമപ്രകാരമുള്ള ശുപാര്‍ശകള്‍ പരിശോധിക്കാന്‍ ഒരു ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സെല്‍ കളക്ടറേറ്റുകളില്‍ രൂപീകരിക്കണം. പൊലീസ് ശുപാര്‍‍ശകളില്‍ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും ജില്ലാ പൊലീസ് മേധാവിമാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഗുണ്ടാനിയമത്തില്‍ കളക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനും ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശം നല്‍കി. ഉന്നതതല യോഗത്തിന്‍റെ തീരുാമാനങ്ങള്‍ കളക്ടമാ‍രെ അറിയിക്കാന്‍ ചീഫ് സെക്രട്ടറി കളക്ടമാരുടെ യോഗം ചേരും. 140 ശുപാ‍ര്‍ശകളില്‍ ഇപ്പോഴും കളക്ടര്‍മാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി യോഗത്തെ അറിയിച്ചു. പല ശുപാര്‍ശകളിലും ആറ് മാസത്തിനകം തീരുമാനം എടുക്കാത്തതിനാല്‍ ശുപാര്‍ശകളുടെ നിയമ സാധുത നഷ്ടമാകുന്നുവെന്നും ഡിജിപി യോഗത്തില്‍ പറഞ്ഞു.

ഗുണ്ടാ അക്രമങ്ങള്‍ തടാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടാനിയമം കൊണ്ടുവന്നത്. തുടര്‍ച്ചയായി കേസുകളില്‍ പ്രതികളാകുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും, സാമൂഹിക വിരുദ്ധരെ നല്ല നടപ്പിനുവേണ്ടി ബോണ്ടുവയ്ക്കുന്നതിനുവേണ്ടിയാണ് ഗുണ്ടാനിയമം. പൊലീസ് റിപ്പോര്‍ട്ടുകളില്‍ കളക്ടമാരാണ് ഉത്തരവിടേണ്ടത്.

തുടര്‍ച്ചയായി മൂന്ന് കേസുകളില്‍ പ്രതികളാകുന്ന ഒരാള്‍ക്കെതിരയാണ് ഗുണ്ടാനിയമം പൊലീസ് ചുമത്തുന്നത്. പക്ഷെ അവസാന കേസുണ്ടായി രണ്ടുമാസത്തിനുള്ള പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ കളക്ടര്‍ കരുതല്‍ തടങ്കലില്‍ ഉത്തരവിടണം. അല്ലെങ്കില്‍ ഗുണ്ടാനിയമം പ്രകാരം രൂപീകരിച്ചുള്ള കാപ്പാ ബോ‍ര്‍ഡിന് മുന്നില്‍ വാദിച്ച്‌ ഗുണ്ടകള്‍ക്ക് ജയിലില്‍ പോകാതെ രക്ഷപ്പെടാം.

ആറ് മാസമാണ് കരുതല്‍ തടങ്കല്‍. സമൂഹത്തിന് സ്ഥിരം ശല്യക്കാരായ വ്യക്തികള്‍ വീണ്ടും കേസില്‍ പ്രതികളായാല്‍ ജയിലിലടക്കുന്നതിന് വേണ്ടിയാണ് അവരെ കൊണ്ട് നല്ല നടപ്പ് ബോണ്ട് പതിക്കുന്നത്. ഈ ഉത്തരവ് പുറത്തിറക്കേണ്ടതും ജില്ലാ കളക്ടര്‍മാരാണ്. പക്ഷെ പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ കളക്ടമാര്‍ സമയബന്ധിതമായി ഉത്തരവിറക്കുന്നില്ലെന്നാണ് പൊലീസിന്‍\റെ പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.