എയര്‍പ്യൂരിഫയര്‍ ഹെഡ്ഫോണുകളുമായി ഡൈസണ്‍

എയര്‍പ്യൂരിഫയര്‍ ഹെഡ്ഫോണുകളുമായി ഡൈസണ്‍

എയര്‍പ്യൂരിഫയര്‍ ഹെഡ്ഫോണുകള്‍ പുറത്തിറക്കി ഡൈസണ്‍. ഇന്‍ ബില്‍ട്ട് എയര്‍ പ്യൂരിഫയറുള്ള ഹെഡ്ഫോണുകള്‍ക്ക് ഡൈസണ്‍ സോണ്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ആറു വര്‍ഷത്തെ ഗവേഷണങ്ങളുടെയും വികസനത്തിന്റെയും ഫലമാണ് ഡൈസന്റെ പുതിയ ഉത്പന്നം.
സെപ്തംബര്‍ മാസം മുതല്‍ പുതിയ ഉത്പന്നം വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഡൈസണ്‍ സോണിന്റെ ഇയര്‍കപ്പിനുള്ളിലെ കംപ്രസ്സറുകള്‍ ഹെഡ്ഫോണുകള്‍ക്കുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡ്യുവല്‍-ലെയര്‍ ഫില്‍ട്ടറുകളിലൂടെ വായു വലിച്ചെടുക്കുന്നു. അള്‍ട്രാഫൈന്‍ കണങ്ങളെയും ബ്രേക്ക് ഡസ്റ്റ് പോലുള്ള സ്രോതസുകളില്‍ നിന്നുള്ള കണങ്ങളെയും പിടിച്ചെടുക്കുന്ന നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോസ്റ്റാറ്റിക് ഫില്‍ട്ടര്‍ ഇതിലുണ്ട്.

ഡൈസണ്‍ സോണിലുള്ള പൊട്ടാസ്യം സമ്പുഷ്ടമായ കാര്‍ബണ്‍ പാളി NO2, SO2 എന്നിവ പോലുള്ള നഗര വാതക മലിനീകരണം പിടിച്ചെടുക്കുന്നു. കംപ്രസര്‍ പിന്നീട് കോണ്‍ടാക്റ്റ് ഫ്രീ വിസര്‍ വഴി ശുദ്ധീകരിച്ച വായു ധരിക്കുന്നയാളുടെ മൂക്കിലേക്കും വായിലേക്കും എത്തിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.