ദുബായ്: ലോകത്ത് ഏറ്റവും തിരക്കുളള വിമാനത്താവളമായി ദുബായ് വിമാനത്താവളം. 2021 ല്‍ വിമാനത്താവളം സ്വീകരിച്ച രാജ്യാന്തരയാത്രാക്കാരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് എയർപോർട്ട് കൗണ്‍സില്‍ ഇന്‍റർനാഷണലിന്‍റെ വിലയിരുത്തല്‍.
2 കോടി 91 ലക്ഷം യാത്രാക്കാരാണ് ദുബായിലെത്തിയത്. 2020 ല്‍ ഇത് 2 കോടി 59 ലക്ഷമായിരുന്നു. യാത്രാക്കാരുടെ എണ്ണത്തില്‍ 12.7 ശതമാനത്തിന്‍റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്.
ഇന്ത്യയില്‍ നിന്നുളളവരാണ് ദുബായ് വിമാനത്താവളത്തിലൂടെ യാത്രചെയ്തവരില്‍ അധികവും. പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യയും യുകെയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം മെയ് മാസത്തോടെകോവിഡിന് ശേഷം ഇതാദ്യമായി ഷെഡ്യൂല്‍ഡ് കമേഴ്സ്യല്‍ യാത്രാവിമാനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ദുബായ് വിമാനത്താവളത്തിലെ റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി മെയ് 9 മുതല്‍ ജൂണ്‍ 22 വരെ അടച്ചിടുന്നതിനാല്‍ ചില വിമാനങ്ങളാണ് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുക.
ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബായ്ക്ക് തൊട്ടുപിന്നില്‍ ഇസ്താംബുള്‍ ആണ്. ആംസ്റ്റർഡാമും, ഫ്രങ്ക്ഫർട്ടും പാരീസും പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.