സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരം; കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് വി.ഡി സതീശന്‍

സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരം; കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് വി.ഡി സതീശന്‍

ആലപ്പുഴ: കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ കുട്ടിനാടിനെ അവഗണിക്കുകയാണ്.

ഇതുവരെ കുട്ടനാടിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിനൊപ്പം കുട്ടനാട് സന്ദര്‍ശിക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്. പലരും വട്ടിപ്പലിശയ്ക്ക് പണമെടുത്താണ് കൃഷിയിറക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനസിലാക്കാന്‍ കുട്ടനാട് നോക്കിയാല്‍ മതി. കുട്ടനാട്ടില്‍ നശിച്ചുപോയ നെല്ല് മുഴുവന്‍ സര്‍ക്കാര്‍ സംഭരിക്കണം.

കൃത്യസമയത്ത് കര്‍ഷകര്‍ക്ക് കൊയ്ത്ത് യന്ത്രവും കിട്ടുന്നില്ല. അത് കിട്ടിക്കഴിയുമ്പോഴേക്കും നെല്‍കൃഷി നശിച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. തോമസ് ഐസകിന്റെ രണ്ട് ബജറ്റിലും പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പായില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.