കമ്പനിയെ വളര്‍ത്തിയ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത് 100 കാറുകള്‍

കമ്പനിയെ വളര്‍ത്തിയ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത് 100 കാറുകള്‍

ചെന്നൈ: കമ്പനിയുടെ വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ച ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ സമ്മാനിച്ച് ഉടമ. ചെന്നൈ ആസ്ഥാനമായുള്ള ഐഡിയാസ് 2ഐടി എന്ന കമ്പനിയാണ് വ്യത്യസ്ത സമ്മാനം നല്‍കിയത്. ആകെ 500 ജീവനക്കാരാണ് കമ്പനിയിലുള്ളത്.

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ 100 പേര്‍ക്കാണ് ഇപ്പോള്‍ മാരുതി കാര്‍ നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്‌ക്കൊപ്പം ജീവനക്കാര്‍ക്കും അതിന്റെ ഗുണം ഉണ്ടാകണമെന്ന ചിന്തയില്‍ നിന്നാണ് കാര്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതെന്ന് മാര്‍ക്കറ്റിംഗ് ഹെഡ് ഹരി സുബ്രഹ്‌മണ്യന്‍ പറയുന്നു.

മുരളി വിവേകാനന്ദന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി രൂപീകരിച്ച ഐഡിയാസ് 2ഐടിക്ക് ഇന്ന് ലോകമെങ്ങും ഉപഭോക്താക്കളുണ്ട്. ജീവനക്കാരുടെ സന്തോഷത്തിനാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് മുരളി പറയുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ തന്നെയുള്ള മറ്റൊരു ഐടി കമ്പനി അവരുടെ അഞ്ച് സീനിയര്‍ എക്‌സിക്യൂട്ടീവ്‌സിന് ഒരു കോടി വിലയുള്ള ബിഎംഡബ്ല്യു കാറുകള്‍ സമ്മാനിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.