യുപിയില്‍ അഖിലേഷിന് തലവേദന ഒഴിയുന്നില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അസം ഖാന്‍

യുപിയില്‍ അഖിലേഷിന് തലവേദന ഒഴിയുന്നില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അസം ഖാന്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാംവട്ടവും അധികാരം നേടാന്‍ കഴിയാതെ വന്നതോടെ സമാജ്‌വാദി പാര്‍ട്ടിയില്‍ കലഹം രൂക്ഷമാകുന്നു. അമ്മാവന്‍ ശിവ്പാല്‍ യാദവുമായുള്ള അസ്വാരസ്യത്തിന് പിന്നാലെ മുതിര്‍ന്ന നേതാവ് അസം ഖാനും അഖിലേഷ് യാദവുമായി ഇടഞ്ഞു. യുപി രാഷ്ട്രീയത്തിലെ അതികായനായ അസം ഖാന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അസം ഖാനെ കാണാന്‍ അഖിലേഷ് ഒരിക്കല്‍ മാത്രമാണ് ജയിലിലെത്തിയത്. ഇതില്‍ അസംഖാന്‍ അസ്വസ്ഥനായിരുന്നു. പാര്‍ട്ടിയിലെ പ്രധാന കാര്യങ്ങള്‍ പോലും അഖിലേഷ് ചര്‍ച്ച ചെയ്യുന്നില്ലെന്ന് ഖാന്റെ മീഡിയ ഇന്‍ ചാര്‍ജ് ഫസഹത് ഖാന്‍ ഷാനു പറഞ്ഞു.

പല ജില്ലകളിലും മുസ്ലീങ്ങള്‍ എസ്പിക്ക് വോട്ട് ചെയ്തു. എന്നാല്‍ എസ്പി ദേശീയ അധ്യക്ഷന്‍ മുസ്ലീങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് അസം ഖാന്റെ അനുയായികള്‍ പറയുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അസംഖാന്‍ മത്സരിച്ച് ജയിച്ചിരുന്നു. ജയിലില്‍ നിന്നാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അസം ഖാന്റെ അടുത്ത കേന്ദ്രങ്ങള്‍ ശ്രമം തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പാര്‍ട്ടി വന്നാല്‍ അത് അഖിലേഷിന് വലിയ തിരിച്ചടിയാകും. കാരണം, ഉത്തര്‍പ്രദേശില്‍ എസ്പിയുടെ വോട്ട് ബാങ്ക് മുസ്ലീങ്ങളും യാദവരുമാണ്. മുസ്ലീങ്ങള്‍ കൂടി പാര്‍ട്ടിയോട് അകന്നാല്‍ എസ്പി ദുര്‍ബലമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.