ഇലക്‌ട്രിക്ക് വാഹനങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇ-സൈക്കിളുകള്‍ വാങ്ങുന്ന ആദ്യത്തെ 10,000 പേര്‍ക്ക് 5,500 രൂപ വീതം സബ്‌സിഡി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാര്‍.
പാസഞ്ചര്‍ ഇ-സൈക്കിളുകള്‍ വാങ്ങുന്ന ആദ്യത്തെ 1,000 പേര്‍ക്ക് 2000 രൂപയുടെ അധിക സബ്‌സിഡിയും നല്‍കും എന്നും ഈ സബ്‌സിഡി നല്‍കുന്ന രാജ്യത്തെ ആദ്യ നഗരമാണ് ഡൽഹി എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഡൽഹി സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന തടസങ്ങളില്ലാത്ത സംരംഭങ്ങള്‍ കാണുന്നത് പ്രോത്സാഹജനകമാണ് എന്നും ഇ-സൈക്കിളുകളുടെ സ്വീകാര്യത ലഘൂകരിക്കുന്നതിലൂടെയും വ്യക്തികള്‍ക്ക് പുറമെ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്‌സിഡികളുടെ മേഖല വിപുലീകരിക്കുന്നതിലൂടെയും സുസ്ഥിര മൊബിലിറ്റിയുടെ അജണ്ട പ്രോത്സാഹിപ്പിക്കുന്നു എന്നും നെക്‌സു മൊബിലിറ്റിയുടെ സ്ഥാപകന്‍ അതുല്യ മിത്തല്‍ പറഞ്ഞു.
ഈ സംരംഭം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ഇ-കൊമേഴ്‌സ്, ഡെലിവറി സേവനങ്ങള്‍, അഗ്രഗേറ്ററുകള്‍ തുടങ്ങിയ ബിസിനസുകള്‍ക്കിടയില്‍ ഇ-സൈക്കിളുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ഇലക്‌ട്രിക് സൈക്കിളുകള്‍ പിന്തുടരാന്‍ ഈ പ്രഖ്യാപനം വഴിയൊരുക്കും എന്നും ഇവികളുടെ ഏറ്റവും താങ്ങാനാവുന്ന രൂപവും ശുദ്ധമായ മൊബിലിറ്റിയും ഉയര്‍ന്ന സാമ്പത്തിക ചലനം സാധ്യമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കയറ്റുമതി ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മത്സര വിലയിലും കുറഞ്ഞ ലീഡ് സമയത്തും ഉല്‍പ്പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള രാജ്യത്ത് വിതരണക്കാരെ തേടുന്നു. ബാസിംഗ ഇ-സൈക്കിളിന് 49,445 രൂപയും ബാസിംഗ കാര്‍ഗോ ഇ-സൈക്കിളിന് 51,525 രൂപയുമാണ് വില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.