ദുബായ്: ഫിനാന്‍ഷ്യല്‍ വിപണിയില്‍ വ്യാപാരം ആരംഭിച്ചതിന്‍റെ ആദ്യദിനത്തില്‍ തന്നെ ദുബായ് വാട്ടർ ആന്‍റ് ഇലക്ട്രിസിറ്റി ഓഹരികള്‍ നേട്ടമുണ്ടാക്കി. ഓഹരികള്‍ 21 ശതമാനത്തിലധികം ഉയർന്നു. ഒരു ഷെയറിന് മൂന്ന് ദിർഹത്തിന് മുകളില്‍ നേട്ടമുണ്ടാവുകയും ചെയ്തു.
നേരത്തെ ദേവയുടെ ഓഹരി വില 2 ദിർഹം 48 ഫില്‍സായിരുന്നു. ദീവയുടെ 8.50 ബില്ല്യണ്‍ ഷെയറുകളാണ് വില്‍ക്കുന്നത്. മാർച്ച് 24 മുതലാണ് ഐപിഒ ലഭ്യമായി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ യുഎഇയിലെ താമസക്കാരായ റീടെയ്ലില്‍ നിക്ഷേപകർക്കാണ് സബ്സ്ക്രിപ്ഷന് അവസരം നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.