ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം ആരംഭിച്ച ഒരുകോടിഭക്ഷണപ്പൊതികള്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക് ഉടമയായ മെറ്റ.
റദമാന്‍ മാസത്തെ #MonthofGood ആയി അടയാളപ്പെടുത്തി മെറ്റാ പ്ലാറ്റ്ഫോമുകളും ഉപഭോക്താക്കളും സാമൂഹിക-മാനുഷിക പ്രവർത്തനങ്ങള്‍ക്ക് മുന്‍ഗണനനല്‍കി #MealsForReels ക്യാംപെയിന്‍ മധ്യപൂർവ്വദേശത്ത് ആരംഭിക്കും.
ലോകമെങ്ങുമുളള 50 രാജ്യങ്ങളിലെ ആവശ്യക്കാരിലേക്ക് ഭക്ഷണപ്പൊതികളെത്തുന്നതാണ് ഒരുകോടിഭക്ഷണപ്പൊതികള്‍ ക്യാംപെയ്ന്‍. ഈ സംരംഭത്തിന്‍റെ ലക്ഷ്യങ്ങളെയും മെറ്റ പിന്തുണയ്ക്കും.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്‍റെപങ്കാളിത്തത്തോടെ, #MealsForReels ക്യാംപിയനിനായി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും റമദാൻ "റീലുകൾ" താല്‍പര്യമുളളവർക്ക് പങ്കുവയ്ക്കാം.
റീല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ അവരവരുടെ ഉപഭോക്താക്കള്‍ക്ക് ഒരുകോടി ഭക്ഷണപ്പൊതികള്‍ ക്യാംപെയിനിലേക്ക് എംബിആർജിഐ നല്‍കുന്ന ഒരു സംഭാവന വാലറ്റ് അറ്റാച്ച് ചെയ്യും. അങ്ങനെ സമാഹരിക്കുന്ന സംഭാവനകള്‍ ഒരുകോടി ഭക്ഷണപ്പൊതികള്‍ ക്യാംപെയിനിലൂടെ വിവിധ രാജ്യങ്ങളിലെ ആവശ്യക്കാരിലേക്ക് എത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.