കോഴിക്കോട്: ലൗ ജിഹാദ് വെറും കെട്ടുകഥയല്ലെന്നും ഇതിനു പിന്നില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായും സിപിഎം സമ്മതിച്ചു. പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദിനും നര്‍ക്കോട്ടിക്ക് ജിഹാദിനും എതിരേ പ്രതികരിച്ചപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഇല്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്തു വന്നിരുന്നു.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍ മുഹമ്മദ് ക്രിസ്ത്യന്‍ വിശ്വാസിയായ ജ്യോത്സനയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ക്രിസ്ത്യന്‍ സംഘടനകളുടെ സഹായത്തോടെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിന് പിന്നാലെ വിവാഹം കഴിഞ്ഞുവെന്ന വാദവുമായി ഷെജിന്‍ പെണ്‍കുട്ടിയോടൊപ്പം നാട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ് ലൗ ജിഹാദ് പരാമര്‍ശവുമായി രംഗത്തു വന്നത്.
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് ആരോപിച്ചു. ജ്യോത്സന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്.
പതിനഞ്ച് ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിന്‍ മുഹമ്മദിനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദേഹം പറഞ്ഞു.
അതേസമയം, ലൗ ജിഹാദ് ആരോപണം ഉന്നയിച്ച ജോര്‍ജ് എം തോമസിനെതിരേ തീവ്ര ഇസ്ലാമിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രചരണമാണ് അഴിച്ചു വിടുന്നത്. കോടഞ്ചേരി സംഭവത്തില്‍ ക്രൈസ്ത സഭയ്‌ക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഷെജിനെ ന്യായീകരിക്കാന്‍ ബുധനാഴ്ച്ച കോടഞ്ചേരിയില്‍ വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി കോടഞ്ചേരിയില്‍ ലൗ ജിഹാദിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. തിങ്കളാഴ്ച്ച നടന്ന പ്രതിഷേധ മാര്‍ച്ചില്‍ 300 ലേറെ ആളുകള്‍ പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.