'വിട പറയുകയാണോ...'; കെ സ്വിഫ്റ്റിന് വേണ്ടി വഴി മാറികൊടുത്ത ആനവണ്ടിയില്‍ മുഖം ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് ഒരു ഡ്രൈവര്‍..!

 'വിട പറയുകയാണോ...'; കെ സ്വിഫ്റ്റിന് വേണ്ടി വഴി മാറികൊടുത്ത ആനവണ്ടിയില്‍ മുഖം ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് ഒരു ഡ്രൈവര്‍..!

ചങ്ങനാശേരി: താന്‍ ഏറെ നാള്‍ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് വികാരാധീനനായി യാത്രയപ്പ് നല്‍കി ഒരു ഡ്രൈവര്‍. പുതിയ കെ സ്വിഫ്റ്റിന്റെ വരവോടെ റദ്ദാക്കേണ്ടി വന്ന ബസിനെ ചാരി തേങ്ങിക്കരഞ്ഞായിരുന്നു ഡ്രൈവറുടെ യാത്രയപ്പ്.

കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയില്‍ നിന്നും ആരംഭിച്ച് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിന്റെ ഡ്രൈവറായ പൊന്നുംകുട്ടനാണ് താരം. ഈ റൂട്ടിലെ ബസാണ് പുതിയ സംവിധാനമായ കെ സ്വിഫ്റ്റിന് വേണ്ടി വഴി മാറികൊടുത്തത്. പൊന്നുംക്കുട്ടന്റെയും ബസിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയും ചിലര്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ആനവണ്ടി പ്രേമികള്‍ നടത്തുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്താനാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് (സ്മാര്‍ട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റ് ഏറ്റെടുത്തു. ഇതോടെയാണ് വേളാങ്കണ്ണി ട്രിപ്പും സ്വിഫ്റ്റ് കൈയടക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.