തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് കൊടുക്കാന്‍ പണമില്ല. സര്‍ക്കാര്‍ കർഷകർക്ക് നല്‍കാനുള്ളത് പത്തു കോടി രൂപയാണ്.
പ്രകൃതി ക്ഷോഭത്തിന്റെ പേരുപറഞ്ഞ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്ത് കോടിക്കണക്കിന് രൂപ ചെലവഴിക്കാന്‍ തിടുക്കം കാട്ടുന്ന സര്‍ക്കാരിന് അതേകാരണത്താല്‍ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാനാണ് ഖജനാവിൽ പണമില്ലാത്തത്.
2021ലെ വിളനാശത്തിന് നല്‍കേണ്ട കേന്ദ്രാവിഷ്‌കൃത ഇന്‍ഷ്വറന്‍സില്‍ നിന്നും സംസ്ഥാന വിള ഇന്‍ഷ്വറന്‍സില്‍ നിന്നും പത്തുകോടിയോളം രൂപ ഇനിയും നല്‍കാനുണ്ട്. വിള ഇന്‍ഷ്വറന്‍സില്‍ പോളിസി അടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നാണ് വ്യവസ്ഥ.
വിളനാശത്തിന്റെ കൃത്യമായ റിപ്പോര്‍ട്ട് കൃഷിവകുപ്പ് തയ്യാറാക്കി ധനകാര്യ വകുപ്പിന് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞാലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതാണ് പതിവ്. കൃഷിനാശം വിലയിരുത്തി റിപ്പോര്‍ട്ട് അയയ്ക്കുന്നതില്‍ ചില കൃഷിഭവന്‍ ജീവനക്കാര്‍ കാലതാമസം വരുത്തുന്നുണ്ട്. ഇത് പരിഹരിക്കാന്‍ എ.ഐ.എം.എസ് ആപ്പ് നടപ്പിലാക്കിയിട്ടും കാര്യമായ മാറ്റം വന്നിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ സംസ്ഥാനത്ത് 261.9 കോടിയുടെ കൃഷിനാശമാണ് സംഭവിച്ചത്.11,109 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 52,361 കര്‍ഷകരുടെ പ്രതീക്ഷയാണ് മഴയില്‍ തകര്‍ന്നത്. കൂടുതല്‍ നാശനഷ്ടം വാഴ കൃഷിക്കാണ്. കൂടുതല്‍ നാശം കോട്ടയത്താണ്. 70.78 കോടിയുടെ നഷ്ടം. ഏറ്റവും കുറവ് ഇടുക്കിയിലാണ് 57 ലക്ഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.