വീടിന് രണ്ടാം നില പണിയാന്‍ അനുമതി നിഷേധിച്ച് പഞ്ചായത്ത്; കെ റെയിലിന്റെ വിശദീകരണം വന്നശേഷം അനുമതി

വീടിന് രണ്ടാം നില പണിയാന്‍ അനുമതി നിഷേധിച്ച് പഞ്ചായത്ത്; കെ റെയിലിന്റെ വിശദീകരണം വന്നശേഷം അനുമതി

കോട്ടയം: കെ റെയിലിന്റെ പേരില്‍ വീടിന് രണ്ടാം നില പണിയാന്‍ പഞ്ചായത്ത് അനുമതി നിക്ഷേധിച്ചു. തുടര്‍ നിര്‍മ്മാണത്തിന് കെ റെയിലിന്റെ അനുമതി വേണമെന്നായിരുന്നു കോട്ടയം പനച്ചിക്കാട് പഞ്ചായത്തിന്റെ നിലപാട്. സംഭവം വിവാദമായതിന് പിന്നാലെ നിര്‍മ്മാണം തുടങ്ങാന്‍ തങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് കെ റെയില്‍ വിശദീകരണം നല്‍കി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണം തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കി.

പനച്ചിക്കാട് സ്വദേശി  കൊച്ചുപുരയ്ക്കല്‍  ജിമ്മിയുടെ വീടിന്റെ രണ്ടാം നില പണിയാന്‍ അനുമതിയില്ല എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കത്താണ് വിവാദമായത്. വീട് ബഫര്‍ സോണ്‍ പരിധിയിലെന്നും തുടര്‍ നിര്‍മ്മാണത്തിന് കെ റെയിലിന്റെ എന്‍ഒസി ആവശ്യമാണെന്നും സെക്രട്ടറി കത്തില്‍ പറയുന്നു.

സംഭവം വിവാദമായതിന് പിന്നാലെ വീടിന് രണ്ടാം നില പണിയാന്‍ തങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും കെ റെയിലിന്റെ വിശദീകരണത്തില്‍ പറയുന്നു. അതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം ഉപരോധിച്ചു. പഞ്ചായത്ത് സെക്രട്ടറി മനപൂര്‍വ്വം അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.