അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 14
വിശുദ്ധ സെസീലിയായ്ക്ക് വിവാഹ നിശ്ചയം ചെയ്തിരുന്ന ഒരു യുവാവാണ് വലേരിയന്‍. വലേരിയനെ ക്രിസ്തു മതത്തിലേക്ക് മാനസാന്തരപ്പെടുത്തിയത് സെസീലിയയാണ്. പിന്നീട് ഇരുവരും കൂടി വലേരിയന്റെ സഹോദരന്‍ ടിബുര്‍ട്ടിയൂസിനെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുവന്നു.
ഇതിനിടെ ജൂപ്പീറ്ററിന് വിഗ്രഹാരാധന നടത്താന്‍ വിസമ്മതിച്ചതിനാല്‍ ഈ രണ്ടു സഹോദരന്‍മാരേയും ഭരണാധികാരി വധശിക്ഷക്ക് വിധിച്ചു. അവരെ വധിക്കാന്‍ നിയമിതനായ ഉദ്യോഗസ്ഥനായിരുന്നു മാക്‌സിമൂസ്. അവരുടെ വിശുദ്ധ മാതൃക കണ്ട് അദ്ദേഹവും ക്രിസ്ത്യാനിയായി.
ഈ മൂന്നു പേരും പിന്നീട് രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. വിശുദ്ധ സെസീലിയായുടെ വിശ്വാസ തീഷ്ണതയില്‍ മാനസാന്തരപ്പെട്ട ഇവരുടെ നിത്യസ്തുതി ഗാനങ്ങള്‍ മാലാഖമാര്‍ക്ക് ഏറ്റവും പ്രീയങ്കരമായിരുന്നു.
ലൗകികാഢംബരങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിന് പ്രതിഷ്ഠിതമായിരുന്ന ആ ഹൃദയങ്ങള്‍ സ്വര്‍ഗീയ മാധുര്യം ഭൂമിയില്‍ വച്ചു തന്നെ ആസ്വദിക്കുന്നുണ്ടായിരുന്നു. അതിനാല്‍ സ്വര്‍ഗീയ മഹത്വത്തിലേക്ക് പ്രവേശനം നല്‍കുന്ന രക്തസാക്ഷിത്വ മകുടം അവര്‍ക്ക് അതിവേഗം വന്നു ചേര്‍ന്നു.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് പിന്നീടത് പ്രഘോഷിച്ചതിന്റെ പേരില്‍ രക്തസാക്ഷികളായ വലേരിയന്റേയും ടിബുര്‍ട്ടിയൂസിന്റെയും മാക്‌സിമസിന്റെയും മൃതദേഹം അടക്കം ചെയ്തത് സെസീലിയ ആയിരുന്നു. വൈകാതെ തന്നെ അവളും ധീര രക്തസാക്ഷിത്വം വരിച്ച് സ്വര്‍ഗം നേടി.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. തിറോനിലെ ബെര്‍ണാര്‍ദ്
2. രക്തസാക്ഷിയായ അര്‍ഡാലിയോണ്‍
3. ലിത്തുവാനിയായിലെ ആന്റണിയും ജോണും യൂസ്റ്റെയിസും
4. പാലം പണിക്കാരായ ബെനഡിക്ട്, അവിഞ്ഞോണിയിലെ റോണ്‍
5. റോമില്‍ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലെ കപ്യാരായിരുന്ന അബൂന്തിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.