ദുബായ്: കോവിഡ് നിയന്ത്രണവിധേയമാക്കിയ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനത്താണ് യുഎഇ. അതിന് രാജ്യത്തിന് കരുത്തായത് വാക്സിനേഷനാണ്. രാജ്യത്ത് പൂർണമായും വാക്സിനേഷന്‍ എടുത്തവരുടെ കണക്കില്‍ ആഗോളതലത്തില്‍ യുഎഇയാണ് ഒന്നാം സ്ഥാനത്ത്. ഔവർ വേള്‍ഡ് ഇന്‍ ഡേറ്റ പുറത്തുവിട്ട കണക്കുകള്‍ പ്രകാര്യം ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുളള രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്.
കോവിഡിനെതിരെ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരുടെ കാര്യത്തിലും രാജ്യം ഒന്നാം സ്ഥാനത്താണ്. ഏപ്രില്‍ 13 വരെയുളള കണക്ക് അനുസരിച്ച് രാജ്യത്തെ 97.5 ശതമാനം പേരും കോവിഡ് വാക്സിനെടുത്തിട്ടുണ്ട്. 100 ശതമാനമാണ് വാക്സിന്‍ ഒരു ഡോസെങ്കിലുമെടുത്തവരുടെ കണക്ക്. കോവിഡ് പരിശോധനയുടെ കാര്യത്തിലും രാജ്യം മുന്‍പന്തിയിലാണ്. 1000 പേർക്ക് നടത്തുന്ന പിസിആർ പരിശോധനകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. കഴിഞ്ഞ ദിവസം 237 പേരില്‍ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 37 ദിവസങ്ങള്‍ക്കിടെ രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.