'പണിയെടുപ്പിക്കുന്നു കൂലി ചോദിച്ചാൽ കൈമലർത്തും'; പട്ടിണികിടന്ന് മരിക്കാന്‍ കഴിയില്ല: പ്രതിഷേധവുമായി സിഐടിയു

'പണിയെടുപ്പിക്കുന്നു കൂലി ചോദിച്ചാൽ കൈമലർത്തും'; പട്ടിണികിടന്ന് മരിക്കാന്‍ കഴിയില്ല: പ്രതിഷേധവുമായി സിഐടിയു

തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതില്‍ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം.

സിഎംഡി മൂന്നക്ഷരവും വെച്ച്‌ ഇരുന്നാല്‍ പോരാ. പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സിഐടിയു കെഎസ്‌ആര്‍ടിസി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. ശമ്പളം മുടങ്ങുന്നതിന് എതിരെ നടത്തുന്ന സമരത്തിലാണ് സിഐടിയു വിമര്‍ശനം.

കഴിഞ്ഞമാസം വരുമാനമായി കിട്ടിയ 165 കോടി വകമാറ്റി ചെലവഴിച്ചു. ബസുകള്‍ മുഴുവന്‍ ഡിപ്പോകളില്‍ കൂട്ടിയിട്ട് നശിപ്പിച്ച ശേഷം അത് നന്നാക്കാനുള്ള തുക തൊഴിലാളികള്‍ വാങ്ങിയെടുക്കണമെന്ന് പറയുന്നത് എന്തിനാണെന്നും ഹരികൃഷ്ണന്‍ ചോദിച്ചു.

ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സിഐടിയു. അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താനാണ് സിഐടിയുവിന്‍റെ നീക്കം. 28 ന് സൂചനാ പണിമുടക്കും 19 മുതല്‍ ചീഫ് ഓഫീസുകള്‍ക്ക് മുന്നില്‍ സിഐടിയു സമരവും നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.